Tuesday, November 3, 2026

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ് വച്ചതായി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിമാനത്തിനുള്ളിൽ പരിശോധന നടത്തി. തുടർന്ന് വിശദമായ പരിശോധനകൾക്കായി വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയി. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ബോംബ് ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ദില്ലി-ശ്രീനഗർ വിസ്താര വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് മുമ്പ് ദിലിയിൽ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിനും സമാനമായ ബോംബ് ഭീഷണി ലഭിക്കുകയുണ്ടായി. പിന്നീട് വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് ബോംബ് എന്നെഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related Articles

Latest Articles