Wednesday, May 1, 2024
spot_img

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു;24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്!

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്.പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത് എന്നാണ് റിപ്പോർട്ട്.

കോവിഡ് ബാധിച്ച് ഏഴ് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ ഇതോടെ 5,30,848 ആയി. ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകൾ 0.03 ശതമാനമാണ്. 98.78 ശതമാനമാണ് റിക്കവറി റേറ്റ്.

Related Articles

Latest Articles