Tuesday, April 23, 2024
spot_img

ശബരിമല ഇലവുങ്കൽ ബസ് അപകടം:അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു;കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത

പത്തനംതിട്ട:ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹമനോടിച്ചതിനാണ് ഡ്രൈവർ ബാലസുബ്രഹ്മണ്യത്തിനെതിരെ കേസ്. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനക്കും അപകടത്തിന്റെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം കൂടുതൽ നടപടി എടുത്തേക്കും. കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ട്.

ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 പേരാണ് ചികിത്സയിലുള്ളത്. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Related Articles

Latest Articles