Friday, May 17, 2024
spot_img

അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധവുമായി ചിന്നക്കനാൽ നിവാസികൾ ; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ചിന്നക്കനാല്‍: : ഇടുക്കി ചിന്നക്കനാലിൽ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന ഒറ്റയാൻ അരിക്കൊമ്പനെ
മയക്ക് വെടി വച്ച് പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇടുക്കി ചിന്നക്കനാല്‍ നിവാസികൾ . പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താൽ നടത്താൻ ആഹ്വാനം ചെയ്തു. മിഷൻ അരിക്കൊമ്പനായി ചിന്നക്കനാലിലെത്തിച്ച കുങ്കിയാനകളെ പാര്‍പ്പിച്ച താവളത്തിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പിരിഞ്ഞു പോകാനൊരുങ്ങിയപ്പോഴേക്കും വനംവകുപ്പ് പോലീസിനെ വിവരമറിയിച്ചുവെന്നും ഇത് തങ്ങളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.

മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. 301 കോളനി ഒഴിപ്പിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

Related Articles

Latest Articles