Sunday, December 28, 2025

ഒരു എല്ല് വളർന്ന് വന്നു,അതിൽ നെർവൊക്കെ ചുറ്റി കൈ പാരലൈസ്ഡ് ആയി;ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന് വരെ കരുതി;വിങ്ങിപൊട്ടി നടി അനുശ്രീ

മലയാളികളുടെ പ്രീയ താരമായ അനുശ്രീയ്ക്ക് സിനിമയിലെന്നപോലെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. കള്ളനും ഭഗവതിയും എന്ന ചിത്രമാണ് അനുശ്രീയുടെതായി തീയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം എത്തിയപ്പോൾ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വളരെ ആഗ്രഹിച്ച് സിനിമയിലേക്ക് വന്ന തനിക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ പോലും വന്നുവെന്ന് നടി അനുശ്രീ പറയുന്നു.

ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്‌സറെ എടുത്തു. പലവിധ പരിശോധനകൾ നടത്തി. പക്ഷെ എന്താണ് പ്രശ്നമെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കുറച്ച് മോശമായ അവസ്ഥയിലായിരുന്നുവെന്ന് അനുശ്രീ പറയുന്നു.

പൾസ് കൈയ്യിൽ കിട്ടുന്നില്ലെന്നൊരു സിറ്റുവേഷൻ വരെ വന്നു. അങ്ങനെ പെട്ടന്ന് സർജറി ഫിക്‌സ് ചെയ്തു. എന്നാൽ സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല, എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥ വരെയുണ്ടായി എന്നും അനുശ്രീ പറയുന്നു.

Related Articles

Latest Articles