Thursday, October 8, 2026

ഡിവൈഎഫ്ഐ നേതാവിനെതിരെ ആക്രമണം; തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം, പിന്നിൽ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സി പി ഐ എം

മാവേലിക്കര: ഡിവൈഎഫ്ഐ നേതാവിനെതിരെ എസ്ഡിപിഐയുടെ ആക്രമണം.മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്. ആക്രമണത്തിൽ ഷഹനാസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തലയ്ക്കാണ് കാര്യമായ പരിക്കുള്ളത്.വ്യാഴാഴ്ച രാത്രിയോടെയാണ് എസ്ഡിപിഐ പ്രവർത്തകർ ഡിവൈഎഫ്ഐ നേതാവായ ഷഹനാസിനെ ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും വ്യക്തമാക്കീട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Latest Articles