Thursday, December 25, 2025

വയനാട്ടിൽ നിയന്ത്രണ വിട്ട കാർ വയലിലേക്ക് മറിഞ്ഞ് അപകടം;രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം

കൽപറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളും കാസർ​ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളുമാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്നത് ആറുപേരായിരുന്നു.

ഇന്ന് വൈകിട്ട് ആറോടെയാണ് കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം അപകടമുണ്ടായത്. റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. അതേസമയം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റൊരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടപടികൾക്ക് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles