Sunday, October 25, 2026

സെല്ലിൽ അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത് ഒറ്റയ്ക്ക്; രഹസ്യാന്വേഷണ ഏജൻസിയും റോയും ചോദ്യം ചെയ്യും; വിദേശബന്ധത്തിലും ഫണ്ടിങ്ങിലും അന്വേഷണം

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനെ അസമിലെ ജയിലിലെ സെല്ലില്‍
പാർപ്പിച്ചിരിക്കുന്നത് ഒറ്റയ്ക്ക്. അമൃത്പാൽ സിം​ഗിനെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു.

പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അമൃത്പാൽ സിം​ഗിനെ അസം ദീബ്രു​ഗഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയത്. അസം പോലീസിലെ കമാൻഡോകളെടയടക്കം വിന്യസിച്ച് ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി ഒറ്റയ്ക്കാണ് അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും റോയും ജയിലിൽ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യൻ എംബസി അക്രമം അന്വേഷിക്കുന്ന എൻഐഎയുടെ സംഘവും അസമിലേക്ക് പോകും.

പപ്പൽ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടിനെ കുറിച്ചും ഏജൻസികൾ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പോലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഖലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ കനത്ത ജാ​ഗ്രത തുടരുകയാണ്.

Related Articles

Latest Articles