Thursday, December 25, 2025

തലയിൽ മരക്കൊമ്പ് പൊട്ടിവീണു; തേനിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ പതിനഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം

കുമളി: തേനിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ പതിനഞ്ചുകാരിയായ വിദ്യാർഥിനിയുടെ തലയിൽ മരക്കൊമ്പ് വീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് അപകടത്തിൽ മരിച്ചത്. കമ്പത്തിന് സമീപം ചുരുളി വെള്ളച്ചാട്ടം കാണാൻ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം എത്തിയതായിരുന്നു പെൺകുട്ടി.

വെള്ളച്ചാട്ടത്തിൽ കുളി കഴി‍ഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

Related Articles

Latest Articles