Saturday, November 14, 2026

നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി ഗുണനിലവാരമില്ലാത്ത ഏലക്ക വാങ്ങി അരവണയുണ്ടാക്കി; കോടതി കയ്യോടെ പൊക്കിയപ്പോൾ അരവണ നശിപ്പിക്കാൻ നിർവാഹമില്ലാതെ ദേവസ്വം ബോർഡ്; ബോർഡിന് നഷ്ടം ഏഴു കോടിയിലേറെ രൂപ!

അമിതമായി കീടനാശിനി അടങ്ങിയ ഏലയ്ക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പാഴായ അരവണ നശിപ്പിക്കൽ ദേവസ്വം ബോർഡിനു വെല്ലുവിളിയായിരിക്കുകയാണ്.പത്തനംതിട്ട ജില്ലയിൽ എവിടെയെങ്കിലും എത്തിച്ചു നശിപ്പിക്കാനാണ് ഉദ്ദേശിച്ച തെങ്കിലും കാടിനോടു ചേർ ന്നുള്ള പ്രദേശമായതിനാൽ, വന്യമൃഗങ്ങൾ എത്തി മാന്തി എടുക്കാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് അറിയി ച്ചത്. ശർക്കര ചേർത്തിട്ടുള്ളതിനാൽ, അതിന്റെ ഗന്ധം വന്യജീവികളെ ആകർഷിക്കുന്നതാണ്. അതിനാൽ, വനാതിർത്തിയിൽ നിന്നു വിദൂരത്തെവിടെയെങ്കിലും സംസ്കരിക്കണം. ഇതിനു കഴിഞ്ഞില്ലെങ്കിൽ ജൈവവളം, കാലിത്തീറ്റ കമ്പനികൾക്കു ആവശ്യമുണ്ടെങ്കിൽ നൽകുന്നതും പരിഗണനയിലുണ്ട്. പാഴായ 6,55,000 ടിന് അരവണയാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പു സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ളത്. ഏഴുകോടി രൂപയാണ്‌ നഷ്ടം.

ഗുണമേന്മ തെളിഞ്ഞാലും ഈ അരവണ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ഓപ്പൺ ടെൻഡർ ഇല്ലാതെ യാണ് ഏഴു ടൺ ഏലയ്ക്ക 10.9 ലക്ഷം രൂപയ്ക്ക് വാങ്ങിയത്.95 ഇനം കീടനാശിനികളുടെ സാന്നിദ്ധ്യമുണ്ടെന്ന രാസരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അരവണ വിതരണം അടിയന്തര മായി ഹൈക്കോടതി തടയുകയായിരുന്നു. അരിയും ശർക്കരയുമടക്കം 350 കിലോയോളം വരുന്ന ഒരുകൂട്ട് അരവണയിൽ 750 ഗ്രാം ഏലയ്ക്ക മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇതാകെ ചേരുവയുടെ 0.20 ശതമാനം മാത്രമാണെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. 200 ഡിഗ്രിക്കു മുകളിലുള്ള താപനിലയിൽ അരവണ തയാറാക്കുന്നതിനാൽ അപകടകരമല്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

Related Articles

Latest Articles