Tuesday, January 13, 2026

സമാധാനാന്തരീക്ഷത്തിന് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഇംഫാല്‍:മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോർട്ടുകൾ.സംഘർഷസാധ്യത കണക്കിലെടുത്ത് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചന്ത വിഭജിക്കുന്നതുമായി ബന്ധപ്പെട്ടാണ് മെയ്തി – കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. മെയ് മൂന്നിന് ആരംഭിച്ച് നാലുനാള്‍ നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ മരിച്ചിരുന്നു. 250ലധികം പേര്‍ക്ക് പരിക്കേറ്റു. മുപ്പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തിരുന്നു.

Related Articles

Latest Articles