മുസ്ലിം ആണെങ്കിൽ എറണാകുളത്ത് വീട് വാടകയ്ക്ക് ലഭിക്കില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി ഇസ്ലാമിസ്റ്റുകൾ നടത്തുന്നത്. മുസ്ലിം ആണെങ്കിൽ മറ്റ് മതസ്ഥർ വീട് നിരസിക്കുന്നു എന്ന തരത്തിലുള്ള എഴുത്തുകൾ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. എഴുത്തുകാരൻ പി.വി ഷാജിയാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ, സമാനമായ ആരോപണങ്ങളുമായി ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നു. മറ്റ് മതസ്ഥരിൽ നിന്നും ഇസ്ലാം മത വിശ്വാസികൾ വിവേചനം നേരിടുന്നു എന്ന് വരുത്തി തീർത്ത് വിശ്വാസികളെയെല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇത്തരം എഴുത്തുകൾക്ക് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേരാണ് ഈ പ്രചരണത്തിനെതിരെ രംഗത്തു വന്നത്. ഇപ്പോഴിതാ, ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് എക്സ് മുസ്ലിം കൂട്ടായ്മ മുന്‍ അംഗം ആരിഫ് ഹുസൈന് തെരുവത്ത്. മുസ്ലീങ്ങൾക്ക് വീട് തരാത്ത ഒരു കാലം വരെ എത്തിയെങ്കിൽ ഹലാൽ ഫ്ലാറ്റ് പണിത് പരസ്യം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു എന്നാണ് ആരിഫ് ഹുസൈന്റെ വിമർശനം. ഫേസ്ബുക്കിലൂടെയാണ് ആരിഫ് ഹുസൈന് തെരുവത്ത് വിമർശിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട മുസ്ലിങ്ങളെ, നിങ്ങൾക്ക് വീട് തരാത്ത ഒരു കാലം ഇവിടെ എത്തി എങ്കിൽ ഹലാൽ ഫ്ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോൾ ഓർക്കണം ആയിരുന്നു അതൊരു ഊളത്തരം ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആരിഫ് ഹുസൈന് തെരുവത്ത് തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ തുടർന്നും ഹലാൽ ഫ്ലാറ്റ് തപ്പി നടക്കുക, അല്ലെങ്കിൽ ഇത്തരം “ഹലാൽ” ഊളത്തരങ്ങൾ കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു കളയുക. നിങ്ങളുടെ ഇതുപോലെ ഉള്ള സ്വയം അപരവത്കരണ ത്വരയുടെ ബാക്കി പത്രമാണ് ഇന്ന് നിങ്ങൾ കൊയ്യുന്നത് എന്നും ആരിഫ് ഹുസൈന് തെരുവത്ത് തുറന്നടിച്ചു. അതിൽ കിടന്നു ഇരവാദം നിലവിളിക്കുന്നതിനു പകരം സ്വയം പരിഷകരിച്ച്
ഘെട്ടോ വത്കരണത്തിൽ നിന്നും രക്ഷപ്പെടുക. സംഘികൾ അല്ല മുസ്ലിങ്ങളെ അപരവത്കരിക്കുന്നത് മുസ്ലിങ്ങൾ സ്വയം തന്നെയാണെന്നും ആരിഫ് ഹുസൈന് തെരുവത്ത് തുറന്നടിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം നടൻ ഹരീഷ് പേരടിയും സംഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത് എന്നാണ് ഹരീഷ് പേരടി വിഷയത്തോട് പ്രതികരിച്ചത്. അതേസമയം, കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ മുസ്ലിം പേരുള്ളതിനാൽ വീട് നിഷേധിച്ച ദുരനുഭവമായിരുന്നു പി.വി. ഷാജികുമാര്‍ പങ്കുവെച്ചിരുന്നത്. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്ലിമാണോയെന്ന് ബ്രോക്കര്‍ ചോദിച്ചുവെന്നും, മുസ്ലിങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നുമാണ് ഓണര്‍ പറഞ്ഞന്നുമായിരുന്നു ഷാജികുമാർ എഴുതിയിരുന്നത്.

