Sunday, December 28, 2025

സ്‌കൂളിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; രണ്ട് അദ്ധ്യാപികമാർ സംഘം ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതച്ചു; വീഡിയോ പുറത്ത്

പാട്‌ന: ണ്ട് അദ്ധ്യാപികമാർ സംഘം ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതയ്ക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ പാട്‌നയിലെ സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ കാന്തി കുമാരിയും മറ്റൊരു അദ്ധ്യാപികയായ അനിത കുമാരിയും തമ്മിലാണ് ആദ്യം തർക്കം ഉടലെടുത്തത്. സ്‌കൂളിലെ ജനൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചായിരുന്നു വാക്കുതർക്കം. എന്നാൽ വാക്കുതർക്കം പതിയെ കൈയ്യാങ്കളിയിലേക്ക് വഴിമാറി. പിന്നാലെ മറ്റൊരു അദ്ധ്യാപിക ചെരുപ്പുമായി പിന്നാലെ വരുന്നത് വിഡിയോയിൽ കാണാം.

https://twitter.com/vijaykumar1305/status/1661813474140491776?s=20

വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ബ്ലോക്ക് എഡ്യുക്കേഷൻ ഓഫിസർ നരേഷ് മൂന്ന് അദ്ധ്യാപികമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles