Sunday, November 15, 2026

നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന്; പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷന്‍

നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുക.ദില്ലിയിലെ പ്രഗതി മൈതാനിലെ പുതിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുക.ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തിൽ ചര്‍ച്ചയാകും.

അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും, സ്ത്രീ ശാക്തീകരണം, ആരോഗ്യം, പോഷകാഹാരം, നൈപുണ്യ വികസനം, പ്രദേശ വികസനത്തിനും സാമൂഹിക അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള ശക്തി തുടങ്ങി എട്ട് പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നിതി ആയോഗ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍/ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, എക്സ് ഒഫീഷ്യോ അംഗങ്ങളായി കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും

Related Articles

Latest Articles