Sunday, May 12, 2024
spot_img

ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയില്‍ വാഹനാപകടം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മൈസൂരു : ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ മൈസൂരു ഫിഷ് ലാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിലമ്പൂർ സ്വദേശി നിഥിൻ (21), നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു കാവേരി കോളേജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽപോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. രണ്ടു വിദ്യാർത്ഥികളും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങൾ മൈസൂരു കെആർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് മൃതദേഹങ്ങൾ ശേഷം ബന്ധുക്കൾക്ക് കൈമാറും.

Related Articles

Latest Articles