Friday, March 29, 2024
spot_img

താഴ്ന്നുപറന്ന് അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം; വീഡിയോ വൈറൽ

ബ്യൂനസ് ഐറിസ് : അര്‍ജന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എആര്‍ജി 01. ഞെട്ടിക്കുന്ന വിധത്തില്‍ പറത്തി പൈലറ്റ്. സാധാരണയിലും വളരെയധികം താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. അതെ സമയം എന്ത് സാഹചര്യത്തിലാണ് പൈലറ്റ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് വ്യക്തമല്ല.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ന്യൂബെറിയിലാണ് സംഭവം. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് ഈ സാഹസിക യാത്ര ക്യാമറയില്‍ പകര്‍ത്തിയത്. ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പൈലറ്റിനായില്ല. വീണ്ടും കറങ്ങി വന്നശേഷമാണ് ലാന്‍ഡ് ചെയ്തത്.

Related Articles

Latest Articles