Saturday, December 27, 2025

മൈസുരുവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചു; നാലു വയസ്സുകാരൻ ഉൾപ്പെടെ 10 പേർക്ക് ദാരുണാന്ത്യം

മൈസുരു : കൊല്ലേഗൽ – ടി.നരസിപുര സംസ്ഥാനപാതയിൽ കുറുബൂരു ഗ്രാമത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുവയസ്സുകാരനുൾപ്പെടെ പത്തു പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. മരിച്ചവരെല്ലാം കാർ യാത്രക്കാരാണ്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മൈസുരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബെല്ലാരി സംഘനക്കലിൽനിന്നു മൈസുരുവിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ജനാർദ്ദന (45), ശശികുമാർ (24), പുനീത് (4) എന്നിവരെ തിരിച്ചറിഞ്ഞു

Related Articles

Latest Articles