Sunday, May 5, 2024
spot_img

കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതിക്കെതിരെ മലപ്പുറത്തും സമാന കേസ്

ചിറ്റാരിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത 10,12 വയസുള്ള രണ്ട് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.

നാലു ദിവസം മുൻപാണ് ഇയാൾ ചുമതലയേറ്റത്. കുട്ടികളുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപകനെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.

Related Articles

Latest Articles