Tuesday, January 13, 2026

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം തുടരുന്നു; ഇന്ന് അക്രമ ബാധിത മേഖലകൾ സന്ദർശിച്ചേക്കും

ദില്ലി : സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം പുരോഗമിക്കുന്നു.മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം.
ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ അമിത് ഷാ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് കലാപം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്ന് അക്രമബാധിത പ്രദേശങ്ങളും അമിത് ഷാ സന്ദർശിക്കും. ഇന്നലെ രാത്രി ഗവർണറുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി.ഇന്ന് വിവിധ ജനവിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും.കലാപത്തിൽ ഇതുവരെ 80ലധികം പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles