Wednesday, January 14, 2026

വീണ്ടും കേബിൾ അപകടം; എറണാകുളത്ത് ബൈക്കിൽ പോയ യുവാവിന്റെ കഴുത്തിൽ കുടുങ്ങി, പരിക്ക്

കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടം തുടർകഥയാകുന്നു. ഇന്ന് എറണാകുളം ജില്ലയിലെ പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് കേബിൾ അപകടത്തിൽ കഴുത്തിന് പരിക്കേറ്റത്.

മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് പറഞ്ഞു.

Related Articles

Latest Articles