Monday, April 29, 2024
spot_img

ശനിയാഴ്ച അദ്ധ്യയന ദിവസം; സിപിഎം അനുകൂല അദ്ധ്യാപക സംഘടനയും സർക്കാരും രണ്ടു തട്ടിൽ; തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ

തിരുവനന്തപുരം : സർക്കാരും സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയും തമ്മിലുള്ള ഭിന്നിപ്പുകൾ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ച അദ്ധ്യയന ദിവസമാക്കണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 210 അദ്ധ്യയന ദിവസം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ നീക്കം പാഠ്യേതര വിഷയങ്ങളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

‘‘സർക്കാർ എടുത്ത തീരുമാനം നടപ്പാക്കി കഴിഞ്ഞു. ആദ്യ ശനിയാഴ്ച മുതൽ ക്ലാസ് ആരംഭിച്ചു കഴിഞ്ഞു. എല്ലാ സ്ഥലത്തും എല്ലാവരും സഹകരിച്ചു. രക്ഷകർത്താക്കളും കുട്ടികളും സന്തോഷത്തിലാണ്. മറ്റൊരു വിഷയങ്ങളുമില്ല.’’– ശിവൻകുട്ടി പറഞ്ഞു.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങളെ എതിർത്ത് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങൾ ചർച്ചയിലൂടെയും അദ്ധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തുമാണു നടപ്പാക്കേണ്ടതെന്നു കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വിവാദങ്ങൾക്ക് ഇടനൽകാതെ ശാസ്ത്രീയമായ പഠനങ്ങൾക്കു വിധേയമായി വിദ്യാഭ്യാസ കലണ്ടർ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കണമെന്നു കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ.ടി.ശിവരാജൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles