Tuesday, September 29, 2026

നടൻ ശ്രീനാഥ് ഭാസിക്ക് തിരിച്ചടി; ‘അമ്മ’യിൽ തൽക്കാലം അംഗത്വം നൽകില്ല, എക്സിക്യൂട്ടീവ് യോഗം ചേർന്ന് സംഘടന, ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും തീരുമാനം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് തിരിച്ചടി. താര സംഘടനയായ ‘അമ്മ’യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് സംഘടന. ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും ശനിയാഴ്ച ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് നടൻ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും ഇനി സഹകരിച്ച് പോകേണ്ടതില്ലെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്.

നിർമാതാക്കളുടെ തീരുമാനത്തിന് താര സംഘടനയായ അമ്മയും ഫിലിം ചേംബറും പൂർണ പിന്തുണയും നൽകി. ഇതിന് പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസി അമ്മയിൽ അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ നിലവിൽ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകേണ്ടതില്ലെന്നാണ് അമ്മ എക്സിക്യൂട്ടീവിന്‍റെ തീരുമാനം. നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിച്ചാൽ മതിയെന്നാണ് ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാനം.

Related Articles

Latest Articles