Friday, November 6, 2026

ആദ്യ ചിത്രത്തിന്റെ റിലീസിന് തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി; വാഹനാപകടത്തിൽ നായക നടൻ ധ്രുവന്റെ വലതുകാൽ മുറിച്ചുമാറ്റി

ബെംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റ ധ്രുവൻ എന്നറിയപ്പെടുന്ന കന്നഡ നടൻ സൂരജ് കുമാറിന്റെ (24) വലതുകാൽ മുറിച്ചു മാറ്റി. താരത്തിന്റെ ആദ്യ ചിത്രം റിലീസാകാനിരിക്കുന്നതിനിടെയാണ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടുള്ള സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഊട്ടിയിൽനിന്നു മൈസൂരുവിലേക്കുള്ള യാത്രക്കിടെ സൂരജ് കുമാറിന്റെ ഇരുചക്ര വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറി ഇറങ്ങുകയും വലതുകാലിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നത്.

ചലച്ചിത്ര നിർമാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനായ സൂരജ് കുമാർ, ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. രഥം എന്ന തന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അപകടം. മലയാളി നടി പ്രിയ പ്രകാശ് വാരിയറാണ് ചിത്രത്തിലെ നായിക.

Related Articles

Latest Articles