Tuesday, May 14, 2024
spot_img

‘സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കും’; ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്‌ളവേഴ്‌സിന്റെ ഫ്‌ളോറിൽ അപകടശേഷം ആദ്യമായി ഇടറുന്ന കാലുമായി ബിനു അടിമാലി

കൊച്ചി: കൊല്ലം സുധിയില്ലാത്ത സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിലേക്ക് ഇടറുന്ന കാലുമായി ബിനു അടിമാലിയെത്തി. ഫ്‌ളോറിൽ ബിനു അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കുമെന്നാണ് അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലിക്ക് പറയാനുള്ളത്.

കഴിഞ്ഞ ജൂണ്‍ 5ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനുവും മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോനും ഈയിടെയാണ് ആശുപത്രി വിട്ടത്.

Related Articles

Latest Articles