Monday, May 20, 2024
spot_img

വരയും കുറിയുമൊന്നും ഇവിടെ വേണ്ട; നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക മർദിച്ചതായി പരാതി; അടിച്ചുപുറത്താക്കുമെന്നും ഭീഷണി; അദ്ധ്യാപികയ്ക്ക് പിന്തുണയുമായി സ്കൂൾ പ്രിൻസിപ്പൽ; വ്യാപക പ്രതിഷേധം

മധ്യപ്രദേശ്: നെറ്റിയിൽ തിലകം ചാർത്തിയെത്തിയ കുട്ടികളെ അദ്ധ്യാപിക മർദിക്കുകയും തിലകം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ ബാൽ വിഗ്യാർ ശിശുവിഹാർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൂടാതെ, സ്‌കൂൾ വളപ്പിൽ ഇനിയും തിലകം ചാർത്തിയെത്തിയാൽ ടിസി നൽകുമെന്നും അടിച്ച് പുറത്താക്കുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തിയതായാണ് പരാതി. പത്മ സിസോദിയ എന്ന അദ്ധ്യാപികയാണ് വിദ്യാർഥികളോട് ഈ ക്രൂരത കാണിച്ചിരിക്കുന്നത്.

അതേസമയം, സംഭവം അറിഞ്ഞ് രക്ഷിതാക്കൾ സ്കൂളിൽ പരാതിയറിയിച്ചപ്പോൾ സ്‌കൂൾ പ്രിൻസിപ്പലും അദ്ധ്യാപികയെ പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. സ്‌കൂൾ വളപ്പിൽ ഒരു വിദ്യാർത്ഥിയെയും തിലകം അണിഞ്ഞ് എത്താൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പലും പറഞ്ഞുവെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടിയിരിക്കുകയാണ്.

അതേസമയം, പ്രിൻസിപ്പലുമായി വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തതായി വിദ്യാഭ്യാസ ഓഫീസർ മംഗളേഷ് കുമാർ വ്യാസ് വ്യക്തമാക്കി. സ്‌കൂൾ മാനേജ്മെന്റിനോട് സ്ഥാപനത്തിൽ എല്ലാ മതസ്ഥരും സൗഹാർദ്ദം നിലനിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിൽ അച്ചടക്കം പാലിക്കുന്നതിന് ഒരേ യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാം. എന്നാൽ ഒരു വിദ്യാർത്ഥി തന്റെ ജന്മദിനത്തിലോ ആരാധനയ്ക്ക് ശേഷമോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരത്തിലോ തിലകം ചാർത്തി സ്കൂളിലെത്തിയാൽ, അത് നീക്കം ചെയ്യാൻ അവനോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles