Friday, May 3, 2024
spot_img

സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ; രാജ്യത്തിന്റെ പ്രതിജ്ഞയെ വികലമാക്കിയത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ആരോപണം

തിരുവനന്തപുരം: സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴയുണ്ടായതായി ആരോപണം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ എല്ലാ പാഠപുസ്തകത്തിലും ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള പ്രതിജ്ഞയല്ല അച്ചടിച്ചിരിക്കുന്നത്. 2021 നു ശേഷം അച്ചടിക്കപ്പെട്ട എല്ലാ പാഠപുസ്തകങ്ങളുടെയും ഗുരുതരമായ പാകപ്പിഴയുണ്ടായതായാണ് ആരോപണമുയരുന്നത്. ഹൈസ്കൂൾ ക്ലാസുകളിലെയും ഇതര സിലബസുകളിലെയും പാഠപുസ്തകങ്ങൾ പരിശോധിച്ചാൽ കടന്നുകൂടിയിരിക്കുന്ന പിഴവ് വ്യക്തമാകും.

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ പ്രകാരം വാക്യശകലങ്ങളെ ഖണ്ഡിച്ചിരിക്കുന്നത് സാങ്കേതികമായി ശരിയാണെന്ന് വാദിക്കാമെങ്കിലും, ഭരണഘടനയിലെ പ്രതിജ്ഞ തിരുത്തി അച്ചടിക്കാനും അത് വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുമുള്ള അധികാരം പാഠപുസ്തകം തയ്യാറാക്കിയവർക്കും പ്രതിജ്ഞ അതിൽ ഉൾപ്പെടുത്തിയവർക്കുമുണ്ടോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. അതേസമയം, തെറ്റ് കണ്ടുപിടിച്ച ഒരു അദ്ധ്യാപക വിദ്യാർത്ഥി ഇക്കാര്യം എസ് സി ഇ ആർ ടിയെ അറിയിച്ചിരുന്നു. എന്നാൽ അവർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും വിമർശനമുണ്ട്.

Related Articles

Latest Articles