Tuesday, December 30, 2025

തൃശൂരിൽ സ്കൂൾ ബസ്സിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഇടിച്ചത് വന്നിറങ്ങിയ അതേ ബസ്

തൃശൂർ: വേലൂരിൽ സ്കൂൾ ബസ്സിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ രാജന്റെ മകൾ ദിയ(8)യാണു അപകടത്തിൽ മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

കുട്ടി സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നിറങ്ങിയ അതേ ബസ്സാണ് ഇടിച്ചത്. വീടിനു മുന്നിൽ വന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കവേ, കുട്ടി റോ‍ഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles