മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പോലീസ് പറയുന്നു 14 വയസ്സ് മാത്രമാണ് പെൺകുട്ടിയുടെ പ്രായം. സഹോദരനും ബന്ധുവുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ചൈൽഡ് ലൈൻ മുഖേനയാണ് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുമാസം ഗർഭിണിയാണ് ഈ കുട്ടി. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.