Monday, October 26, 2026

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ; കാണാതായത് രണ്ട് ദിവസം മുൻപ്

ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സ്വകാര്യ ഷെഫ് ആയ തഫാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തത്. ഇയാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. മാർത്താസ് വൈൻയാർഡിലെ മസാച്യുസെറ്റ്‌സ് റിസോർട്ടിന് സമീപമുള്ള തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് പിന്നാലെ ഒബാമയും ഭാര്യയും രംഗത്തെത്തി. കൊലപാതമാണോ എന്നത് അന്വേഷിക്കണമെന്നും ഒബാമ വ്യക്തമാക്കി.

“ഞങ്ങളുടെ കുടുംബത്തിന്റെ പ്രിയപ്പെട്ട ഭാഗമായിരുന്നു തഫാരി,”നല്ല രീതിയിൽ ഉള്ള ഒരു പാചകക്കാരനായിരുന്നു അദ്ദേഹം. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും തനിക്ക് ഇഷ്ടമുള്ളതൊക്കെയും തഫാരി ഉണ്ടാക്കിത്തരുമായിരുന്നുവെന്നും ഒബാമ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒബാമ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles