Wednesday, December 31, 2025

യുട്യൂബ് പണിമുടക്കുന്നു: ലോകവ്യാപകമായി വീഡിയോ അപ്ലോഡിങ്ങിൽ തടസം

ദില്ലി: ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് വൈബ്സൈറ്റായ യുട്യൂബ് തകരാറിലായി. ഇതേത്തുടർന്ന് ഉപയോക്താക്കൾക്ക് പുതിയ വിഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഇന്ത്യയിലെ യൂട്യൂബിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇതേ പ്രശ്നം ലോകവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അത് പ്രോസസ് ചെയ്യാൻ സാധിക്കാതെ നിശ്ചലമായി നിൽക്കുന്ന അവസ്ഥയാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ യൂട്യൂബിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈലിൽ നിന്ന് വിഡിയോകൾ അപ്ലോഡ് ചെയ്യാനാകും.

Related Articles

Latest Articles