ഹൈദരാബാദ്: വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ഹൈദരാബാദ് ഒരുങ്ങി കഴിഞ്ഞു. എന്നാൽ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് ഹൈദരാബാദ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. റോഡുകളിലും പൊതുയിടങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം.
സെപ്റ്റംബർ രണ്ട് രാവിലെ ആറു മുതൽ സെപ്റ്റംബർ 12വരെയാണ് കർശന വിലക്ക് ഏർപ്പെടുത്തിയതെന്ന് പോലീസ് കമ്മീഷണർ അഞ്ചാനി കുമാർ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാൽ കർശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ രണ്ടിനാണ് വിനായക ചതുർഥി.

