Thursday, December 25, 2025

പീഡനങ്ങൾ തുടർക്കഥ..! സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ഏഴാം ക്ലാസുകാരിക്ക് നേരെ പീഡനശ്രമം, ഓട്ടോഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: ഏഴാം ക്ലാസുകാരിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനെയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയത്.കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ അതിക്രമം.

കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Related Articles

Latest Articles