Sunday, December 28, 2025

മണിപ്പൂർ സംഘർഷം; ഇംഫാല്‍ വെസ്റ്റില്‍ ഒരു പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു, കുക്കികളാണ് വെടിയുതിര്‍ത്തതെന്ന് സൂചന

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിൽ ഒരു പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു. ഇംഫാല്‍ വെസ്റ്റിലാണ് പോലീസുകാരൻ കൊല്ലപ്പെട്ടത്. സെഞ്ചാം ചിരാംഗില്‍ വെച്ചായിരുന്നു അക്രമം. കുക്കികളാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് വെടിയുതിര്‍ത്തത്.

മണിപ്പൂര്‍ പൊലീസിന്റെ കൈരന്‍ഫാബി, തംഗലാവായി ഔട്ട് പോസ്റ്റുകൾ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ആക്രമിച്ച് കൊള്ളയടിച്ചതായും വിവരങ്ങൾ പുറത്ത് വരുന്നു. ഹെയ്ംഗാഗ്, സിംഗ്ജാമെ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആള്‍ക്കൂട്ടം എത്തിയെങ്കിലും സുരക്ഷാസേന അവരെ തുരത്തി. സുരക്ഷാസേനയും അക്രമികളും തമ്മില്‍ കൗട്രുക്, ഹരോത്തെല്‍, സെഞ്ചാം, ചിരാംഗ് മേഖലകളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles