Wednesday, November 25, 2026

കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണു; മലപ്പുറത്ത് അസം സ്വദേശിയായ രണ്ടര വയസുകാൻ മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ ചാണകക്കുഴിയിൽ വീണ രണ്ടര വയസുകാൻ മരിച്ചു. മലപ്പുറം വാഴക്കാട് അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോല ആണ് സംഭവത്തിൽ മരിച്ചത്. ചീക്കോട് വാവൂർ എ എം എൽ പി സ്കൂളിന് സമീപത്തെ പശു ഫാമിലെ ചാണകക്കുഴിയിലാണ് അൻമോല വീണത്.

ഫാമിൽ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Related Articles

Latest Articles