Wednesday, September 30, 2026

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും, റിവ്യൂ യോഗം ചേർന്ന ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുമെന്ന് വിദഗ്ധർ

കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷം റിവ്യൂ യോഗം ചേരും. അതിന് ശേഷമായിരിക്കും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുക. ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം

ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.

Related Articles

Latest Articles