Wednesday, September 30, 2026

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റ നിലയിൽ, ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് ഫോൺ പൊട്ടിത്തെറിച്ചത്. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ രവീന്ദ്രനെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്തും കൈകളിലും പരിക്കേറ്റതായാണ് വിവരം. രവീന്ദ്രൻ അപകട നില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.

Related Articles

Latest Articles