Sunday, December 28, 2025

ബി.ജെ.പി പിന്തുണക്കുന്ന പ്രശ്നമില്ല! എസ്.ഡി.പി.ഐയെ ബി.ജെ.പി പിന്തുണക്കുന്നുവെന്ന വാർത്ത വ്യാജം; കർണാടകയിലെ തലപ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാർത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ

ദില്ലി: കർണാടകയിലെ തലപ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വ്യാജ വാർത്തയ്ക്ക് പിന്നാലെ പ്രതികരിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയെ ബി.ജെ.പി പിന്തുണച്ചെന്നായിരുന്നു വാർത്ത വന്നത്. ഇത് പിന്നാലെയാണ് അമിത് മാളവ്യ തന്റെ തന്റെ ട്വീറ്റിലൂടെ പ്രതികരണയുമായി രംഗത്തെത്തിയത്. പുറത്ത് വന്ന വ്യാജ വാർത്ത പങ്കവച്ച് കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇത് വ്യാജ വാർത്തയാണ്. കർണാടകയിലെ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമുണ്ടായിരുന്നില്ല, പിന്നെങ്ങനെ സഖ്യമുണ്ടാകും? എസ്.ഡി.പി.ഐയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല – ഇതായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇത്തരത്തിൽ വ്യാജവാർത്തകൾ ചെയ്യരുതെന്നും പരസ്യപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles