Monday, December 29, 2025

അസുഖബാധിതനായി പരോളിലിറങ്ങിയ ടിപി കേസ് പ്രതി ആടിപ്പാടി യുവതികള്‍ക്കൊപ്പം; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വീണ്ടും സിപിഎം നേതാവിന്റെ പരസ്യ പ്രകടനങ്ങള്‍

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകവും ടി.പി വധക്കേസും സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇപ്പോഴിതാ ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലാണ് ഇയാൾ നൃത്തം ചെയ്ത് ആനന്ദിക്കുന്നത്.

ഒപ്പം യുവതികളും നൃത്തം ചെയ്യുന്നതും വിഡിയോയിൽ കാണാം. ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു. ടി.പി.വധക്കേസ് പ്രതികൾക്ക് സിപിഎം വഴിവിട്ട സഹായങ്ങളും പരോളുകളും അനുവദിക്കുന്നതായി മുൻപ് തന്നെ ആക്ഷേപം ഉയർന്നിരുന്നു.

Related Articles

Latest Articles