Tuesday, November 3, 2026

പ്രമുഖ ചലച്ചിത്ര നിർമാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമയുമായ പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമകളിലെയും രാഷ്ട്രീയത്തിലെയും നിറസാന്നിധ്യം

കോഴിക്കോട് : പ്രമുഖ ചലച്ചിത്ര നിർമാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമയും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

​ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീര​ഗാഥ, വാര്‍ത്ത, അഹിംസ, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ആ നിര നീളുന്നു. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടര്‍ ആയിരുന്നു.

കെ.ടി.സി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്.

Related Articles

Latest Articles