Sunday, June 2, 2024
spot_img

മുന്നറിയിപ്പ്‌ കിട്ടിയിരുന്നെങ്കിൽ എന്ത്‌ ചെയ്തേനെ എന്ന് ഒന്ന് വിവരിക്കാമോ ?

കേരളത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് കേന്ദ്രസർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടുകയെന്നത് ഇടത് സർക്കാരിന്റെ പതിവ് രീതിയാണ്. കൂടാതെ, പ്രഖ്യാപിച്ച വികസന പദ്ധതികൾ നടപ്പാക്കാത്തതിന് കാരണം ചോദിച്ചാലും അതിനും കേന്ദ്രത്തിന്റെ മേലാണ് ഇടത് സഖാക്കളുടെ പഴിചാരൽ. ഇപ്പോഴിതാ, ഒറ്റ മഴയിൽ തന്നെ തലസ്ഥാന ന​ഗരി വെള്ളത്തിലായതിന് കാരണവും കേന്ദ്ര സർക്കാരാണെന്നാണ് സി.പി.എമ്മിന്റെ അടുത്ത ക്യാപ്സ്യൂൾ. ക്യാപ്സ്യൂളുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല നമ്മുടെ എ.എ റഹീം എം.പിയാണ്.

ഒറ്റ മഴയിൽ തന്നെ തലസ്ഥാന ന​ഗരി വെള്ളത്തിലായതിന്പിണറായി സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. പ്രത്യേകിച്ചും ന​ഗര പ്രദേശങ്ങളിലെ റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് പെട്ടെന്ന് രൂപപ്പെട്ടത്. ഓടകൾ ക്ലീൻ ചെയ്യാത്തതും മാലിന്യങ്ങൾ കുന്നു കൂടിയതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇതിനെല്ലാം ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ഇടത് എംപി എ.എ റഹീം. കാലാവസ്ഥാ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് മോദി സർക്കാർ ചെയ്യുന്നതെന്നാണ് എ.എ റഹീമിന്റെ വാദം. ഫേസ്ബുക്കിലൂടെയാണ് ക്യാപ്സ്യൂളുമായി എം.പി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പല ജില്ലകളിലും ദുരിതം ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി കേരളത്തെ രൂക്ഷമായി വേട്ടയാടുകയാണ്. മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്. ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകാതിരുന്നതിനാലാണ് വെള്ളക്കെട്ട് ഉണ്ടായതെന്നാണ് എ.എ റഹീം പറയുന്നത്.

എം.പിയുടെ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് അന്തംകമ്മികൾ രംഗത്തെത്തുന്നുണ്ടെങ്കിലും പ്രതികൂലിച്ച് കൊണ്ടെത്തുന്നവരുടെ കമന്റുകളാണ് രസകരം. എ.എ റഹീം മുന്നറിയിപ്പ് കിട്ടിയാൽ എത് പേമാരിയും തടയാനുള്ള ആർജ്ജവം ഇന്ന് DYFl-ക്ക് ഉണ്ടെന്നാണ് ഒരാളുടെ പരിഹാസം. കാലാവസ്ഥ മുന്നറിയിപ്പ് കിട്ടാൻ കാത്തിരിക്കുകയായിരുന്നോ ഓടകൾ ക്ലീൻ ചെയ്യാനും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ?
തിരുവന്തപുരത്തു ഉണ്ടായത് വെള്ളക്കെട്ട് ആണ്, അല്ലാതെ വെള്ളപൊക്കമല്ല. കഴിവുകെട്ട പ്രാദേശിക ഭരണ സംവിധാനങ്ങൾ ഓട ശരിയായ ഇടവേളകളിൽ ക്ലീൻ ചെയ്യാതെയും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ ഇരുന്നതും കാരണമാണ് തിരുവന്തപുരത്തു വെള്ളക്കെട്ട് ഉണ്ടായത്.
കൊച്ചിനെ കയ്യിൽ വെച്ച് ഫോട്ടോ എടുത്തു PR വർക്ക് ചെയ്യുന്ന സമയത്തു അല്പം എങ്കിലും ഉത്തരവാദിത്ത ബോധം മേയറിന് ഉണ്ടായിരുന്നെങ്കിൽ ഇത് പോലൊരു അവസ്ഥ ഉണ്ടാവില്ലായിരുന്നു എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. എന്നിട്ട് വെള്ളത്തിന്‌ മുൻപിൽ “ഇതുവഴി വരരുത്” എന്ന ബോർഡ്‌ വയ്ക്കുമായിരിക്കും, ബക്കറ്റ് പിരിവ് നടത്താരുന്നു, മുന്നറിയിപ്പ്‌ കിട്ടിയിരുന്നെങ്കിൽ എന്ത്‌ ചെയ്തേനെ എന്ന് ഒന്ന് വിവരിക്കാമോ ? എന്നിങ്ങനെ കമന്റുകൾ നീളുകയാണ്. എന്തായാലും പണ്ടൊക്കെ കേന്ദ്രം കൊടുക്കുന്ന കാശെടുത്ത് പുട്ടടിച്ചിട്ട് കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറയുന്ന ഇടതിന്റെ കള്ളപ്രചാരണം എല്ലാവരും വിശ്വസിക്കുമായിരുന്നു. എന്നാൽ, സി.പി.എമ്മിന്റെ വ്യാജപ്രചാരങ്ങളെല്ലാം ഇപ്പോൾ കേന്ദ്ര മന്ത്രിമാർ തന്നെ അപ്പപ്പോൾ പൊളിച്ചടക്കി കൈയ്യിൽ കൊടുക്കാറുണ്ട്. എന്തായാലും ഇടത് സഖാവിന്റെ ഈ കള്ളപ്രചാരണവും അടുത്ത് തന്നെ കേന്ദ്ര മന്ത്രിമാർ പൊളിച്ചടുക്കുമെന്ന് സാരം.

Related Articles

Latest Articles