Tuesday, December 30, 2025

ആരാടാ ശൂ.. ശൂ..ന്ന് വിളിക്കുന്നേ?? സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം കേട്ടു; പരിശോധിച്ചപ്പോള്‍ കണ്ടത്!!

കോട്ട: സോഫയ്ക്ക് പിന്നിൽ നിന്ന് പതിവില്ലാതെ വിചിത്രമായ ഒരു ശബ്‌ദം. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ കണ്ടത് കൊടും ഭീകരനെ! ഫണം വിടര്‍ത്തിയ അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് വീട്ടുകാർ കണ്ടത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

ഭീംപുര ഗ്രാമത്തിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലാണ് പാമ്പ് ഒളിച്ചിരുന്നത്. സോഫയുടെ പുറകുവശം അല്‍പ്പം കീറിയ നിലയിലായിരുന്നു. ഇതിനുളളിലാണ് പാമ്പ് കയറിയിരുന്നത്. ഉടന്‍തന്നെ പാമ്പ് പിടുത്തക്കാരൻ ഗോവിന്ദ് ശർമയെ വിളിച്ചു. അദ്ദേഹം കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഫലം കണ്ടില്ല. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് ഗോവിന്ദ് മൂര്‍ഖനെ പിടികൂടിയത്.

പാമ്പിനെ ദൂരെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വനം വകുപ്പിനെ വിവരം അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭവാനി സിംഗ് ജാദൂൻ പറഞ്ഞു. നേരത്തെയും പ്രദേശത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles