ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ തങ്ങളുടെ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഗാസയിലെ ഹമാസിന്റെ വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തി പ്രവർത്തനരഹിതമാക്കാൻ തുടങ്ങിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം,
ഒരു മാസം പൂർത്തിയാക്കിയ യുദ്ധം ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ശക്തിയോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഓരോ മണിക്കൂറിലും ഇസ്രയേൽ സൈനികർ ഭീകര സംഘത്തിന്മേൽ സമ്മർദം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
അതിനിടെ ഒരു മാസം പിന്നിട്ട യുദ്ധത്തിൽ ഗാസയിൽ മാത്രം മരണം 10000 കവിഞ്ഞിരിക്കുകയാണ്. എന്നാൽ മരണം ഒഴിവാക്കാൻ ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ 36 തവണ മുന്നറിയിപ്പ് നല്കിയിരുന്നു. നിരവധിപേർ ഗാസ ഒഴിഞ്ഞ് പോയപ്പോൾ ഹമാസ് സ്വാധീന മേഖലയിൽ ജനങ്ങൾ ഒഴിഞ്ഞ് പോകുന്നത് ഹമാസ് തന്നെ തടയുകയായിരുന്നു. ഹമാസിന്റെ ബോംബുകൾക്കും മിസൈലുകൾക്കും ഒക്കെ പരിചകളാക്കി ജനത്തേ നിർത്തുകയായിരുന്നു ചെയ്തത്. അതേസമയം, ഇസ്രായേൽ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തിയതായി ഇസ്രായേൽ പറയുമ്പോൾ യുദ്ധത്തിൽ ഹമാസിന്റെ വലിയ നാശവും ഇസ്രായേൽ സൈന്യത്തിന്റെ മുന്നേറ്റത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ലബനോൻ, സിറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളേ ഭീകര സങ്കടനകളെല്ലാം ഒറ്റകെട്ടായി നിന്നാണ് ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്നത്. എന്നിട്ടും ഇസ്രയേലിന്റെ കരുത്തിനും ശക്തിക്കും ഒട്ടും കോട്ടം പറ്റിയിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. അതേസമയം, യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഹമാസ് ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുംവരെ ഗാസയിലേക്ക് ഇന്ധനവിതരണമുണ്ടാവില്ലെന്നും വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
കൂടാതെ, ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ കരസേനയുടെ ആക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ സേന പിടിച്ചെടുത്തു കഴിഞ്ഞു. റോക്കറ്റ് ആക്രമണങ്ങൾക്ക് ഹമാസ് ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇസ്രായേൽ സേനയുടെ മുന്നേറ്റത്തിനിടയിൽ പിടിച്ചെടുക്കപ്പെട്ടത്. കൂടാതെ, ഹമാസും ഇസ്രായേലും തമ്മില്‍ കടുത്ത യുദ്ധം തുടരുന്നതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നൽകി. മിഡില്‍ ഈസ്റ്റ് ഭീകരതയുടെ അച്ചുതണ്ടില്‍ വീഴുകയാണെങ്കില്‍ അടുത്തത് യൂറോപ്പ് ആയിരിക്കുമെന്നും ആരും സുരക്ഷിതരായിരിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് നാഗരികതയും പ്രാകൃതത്വവും തമ്മിലുള്ള പോരാട്ടമാണെന്നും ഹമാസിന്റെ അവസാനം വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു തുറന്നടിച്ചു. കൂടാതെ, തീവ്രവാദത്തിന്റെ അച്ചുതണ്ട് ഇറാനാണ് നയിക്കുന്നത്. ഇതില്‍ ഹിസ്ബുല്ലയും ഹമാസും ഹൂതികളും അവരുടെ മറ്റ് സഹായികളും ഉള്‍പ്പെടുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

