Tuesday, May 7, 2024
spot_img

മമതയും സോണിയയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല ? ഇതാണ് ഇൻഡി സഖ്യത്തിന്റെ നിലപാട് ; നിതീഷ് കുമാറിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഖുശ്‌ബു

ദില്ലി : ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു രംഗത്ത്. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ഇത്തരത്തിലുള്ള ആൾക്കാർ നമ്മുടെ നിയമ നിർമ്മാണ സഭയിലുണ്ടെന്നത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്നും ഖുശ്ബു തുറന്നടിച്ചു.

എന്തുകൊണ്ട് മമതയും സോണിയയും പ്രിയങ്കയും വിഷയത്തിൽ പ്രതികരിക്കുന്നില്ല ? അവർ പരാമർശത്തെ അപലപിച്ചുപോലുമില്ല. പകരം മൗനം പാലിക്കുകയാണ്. ഇതാണ് ഇൻഡി സഖ്യത്തിന്റെ നിലപാടെന്നും നിതീഷ് രാജിവെക്കാൻ ഇൻഡി സഖ്യത്തിലെ വനിതാ നേതാക്കൾ ആവശ്യപ്പെടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിയമസഭയിലാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശം ബിഹാർ മുഖ്യമന്ത്രി നടത്തിയത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു ബിഹാർ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഗർഭിണിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നുമാണ് നിതീഷ് കുമാർ പറഞ്ഞത്. അതേസമയം, സംഭവത്തിൽ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. താന്‍ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ അപകീര്‍ത്തികരമായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും നിതീഷ് കുമാർ പറഞ്ഞു.

Related Articles

Latest Articles