Sunday, November 15, 2026

കറിവയ്ക്കാനായി വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കുള്ളിലെ കാഴ്ച കണ്ട് ഞെട്ടി വീട്ടമ്മ

കൊച്ചി: കറി വെക്കാനായി വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കുള്ളിലെ കാഴ്ച കണ്ട് വീട്ടമ്മ ഞെട്ടി. ജീവനുള്ള പുഴുക്കളാണ് മീനിന്‍റെ തൊലിക്കുള്ളില്‍ ഉണ്ടായിരുന്നത്. നൂറോളം പുഴുക്കള്‍ നുരച്ച് പൊന്തുകയായിരുന്നു. വൈറ്റിലയിലാണ് സംഭവം. കൊച്ചുവീട്ടില്‍ അഗസ്റ്റിന്‍റെ വീട്ടിലേക്ക് വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടത്. രണ്ട് ഇഞ്ച് നീളത്തിലുള്ളതായിരുന്നു പുഴുക്കള്‍.

ഉടനെ ഡിവിഷന്‍ കൗണ്‍സിലറെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ വിവരം അറിയിച്ചു. എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ എത്തിയില്ല.കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എത്തുന്നത് വരെ പുഴുക്കളുള്ള ഈ മീനുകള്‍സൂക്ഷിച്ചു വെക്കുമെന്ന് അഗസ്റ്റിന്‍ പറഞ്ഞു.

വീടിന്‍റെ സമീപത്ത് കൂടി ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന വ്യക്തിയില്‍ നിന്നാണ് അഗസ്റ്റിന്‍ മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് ഈ മീന്‍ എടുത്തതെന്നാണ് സൂചന.

Related Articles

Latest Articles