Saturday, May 18, 2024
spot_img

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തലയറുക്കുമെന്ന ഭീഷണി; തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും തലയറുത്ത് കൊന്നുകളയുമെന്നു വെല്ലുവിളിച്ച തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം (ടി.എം.എം.കെ) നേതാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി മുഹമ്മദ് ഷെരീഫ് (24) ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞ ഇയാളെ മംഗലമേട് പോലീസ് ആണ് അറസ്റ്റു ചെയതത്. ഞായറാഴ്ച്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന പരിപാടിയിലാണ് പ്രകോപനപരമായ പ്രസംഗവുമായി ഇയാള്‍ രംഗത്തെത്തിയത്. പ്രസംഗത്തിന്‍റെവീഡിയോ പുറത്തുവന്നതോടെ ബി.ജെ.പി സംസ്ഥാന ഘടകം പോലീസില്‍ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരുന്നു.

Related Articles

Latest Articles