Sunday, November 15, 2026

ഡൗണിങ് സ്ട്രീറ്റ് 10 ൽ ദീപം തെളിച്ച് ഋഷി സുനകിന്റെ ദീപാവലി ആഘോഷം; യുകെ പ്രധാനമന്ത്രിക്ക് ഗണേശ പ്രതിമയും വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ച് എസ്. ജയ്ശങ്കർ

ദീപാവലിയോടനുബന്ധിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഔദ്യോ​ഗിക വസതിയായ 10 ഡൗൺ സ്ട്രീറ്റിൽ വിപുലമായ ആഘോഷങ്ങളാണ് നടത്തിയത്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ സമയത്താണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ. അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിനെ തേടി എത്തി.

കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറും ഭാര്യയും ഡൗണിങ്‌ സ്ട്രീറ്റ് 10 ൽ സന്ദർശനം നടത്തിയാണ് ആശംസകളും സമ്മാനങ്ങളും കൈമാറിയത്. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങൾ വിദേശകാര്യമന്ത്രി എക്സിൽ പങ്കുവെച്ചു. ഇന്ത്യയും യുകെയും സമകാലിക കാലത്ത് ബന്ധം ദൃഢപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറിച്ചു.

ക്രിക്കറ്റ് ലോകകപ്പിൽ മിന്നും വിജയം കാഴ്ച വെക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സുനക് അഭിനന്ദിച്ചു. രാജ്യത്തെ പൗരന്മാരുടെ വളർച്ചയ്‌ക്കും വികാസത്തിനും നൽകുന്ന പിന്തുണയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചു.

ശനിയാഴ്ച ബ്രിട്ടണിലെത്തിയ അദ്ദേഹം വിവിധ മന്ത്രിമാരും ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുകയാണ്. വിദേശകാര്യമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് പുത്തൻ ഉണർവ് പകരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles