Wednesday, October 7, 2026

ഭാരതം തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ പണിപ്പുരയിൽ ഒരുങ്ങുന്ന തേജസ്സിൽ നിരവധി രാജ്യങ്ങളാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തേജസില്‍ യാത്ര ചെയ്തിരുന്നു.

യാത്രയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു. ചിത്രങ്ങൾ അതിവേഗം വൈറലായിരിക്കുകയാണ്

‘തേജസില്‍ വിജയകരമായി യാത്ര പൂര്‍ത്തിയാക്കി. അവിശ്വസനീയമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. തദ്ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും വര്‍ധിച്ചു’ – ചിത്രങ്ങൾക്കൊപ്പം പ്രധാനമന്ത്രി കുറിച്ചു.

നിലവില്‍ 40 തേജസ് എംകെ-1 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ചത്. 36,468 കോടി രൂപയുടെ കരാറില്‍ 83 തേജസ് യുദ്ധവിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2001 മുതല്‍ ഇതുവരെ അമ്പതിലധധികം തേജസ് യുദ്ധവിമാനങ്ങളാണ് എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.

Related Articles

Latest Articles