Tuesday, April 30, 2024
spot_img

കർതാർപൂർ ഇടനാഴി സമയബന്ധിതമായി പൂർത്തികരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നവംബറിൽ ഗുരുനാനാക് ദേവ് ജിയുടെ 550ാം ജന്മവാർഷികാഘോഷത്തിന് മുന്നോടിയായി കർതാർപൂർ ഇടനാഴി പ്രവർത്തനം ആരംഭിക്കും.ഗുര ഗ്രന്ഥ് സാഹിബ് ജിയുടെ മാർഗനിർദ്ദേശങ്ങളും അനുഗ്രഹവും തുടർന്നും രാജ്യത്തെ നയിക്കും. നമ്മുടെ രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാനുളള കരുത്തും ഇതിലൂടെ ഉണ്ടാകുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനങ്ങൾ സമയപരിധിക്കുളളിൽ പൂർത്തിയാക്കാനുളള മോദി സർക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയും ഷാ ആവർത്തിച്ചു. കനത്ത സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പാക്കിസ്ഥാനുമായുളള ചർച്ച വിജയമായിരുന്നു.നവംബറോടെ ഇടനാഴിയുടെ പ്രവർത്തനം പൂർത്തികരിക്കുമെന്ന് പാക്കിസ്ഥാനും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles