നൂകാംപ്: ലോകത്തിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള എല്‍ക്ലാസിക്കോ ആദ്യ പോരാട്ടം ഒക്ടോബര്‍ 27ന് നടക്കും. ബാഴ്സലോണയുടെ മൈതാനമായ നൂകാംപിലായിരിക്കും ആദ്യ എല്‍ക്ലാസിക്കോ അരങ്ങേറുക.
രണ്ടാം എല്‍ക്ലാസിക്കോ റയല്‍മാഡ്രിഡിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും.അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നിനാകും മത്സരം.കഴിഞ്ഞ സീസണില്‍ കോപ്പഡെല്‍റേ സെമിഫൈനല്‍ ഉള്‍പ്പെടെ നാല് തവണയാണ് റയലും ബാഴ്സയും മുഖാമുഖം വന്നത്. ബാഴ്സലോണ മൂന്ന് തവണ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

