Friday, September 25, 2026

സൽമാൻ റുഷ്ദി ബുക്കർ പ്രൈസ് അന്തിമ പട്ടികയിൽ

മുംബൈ: ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദി ഈ വർഷത്തെ മാൻ ബുക്കർ പ്രൈസിൻറെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ‘ക്യൂയി ചോട്ടേ’ എന്ന കൃതിയാണ് അദ്ദേഹത്തിന് അംഗീകാരമായത്.

റുഷ്ദിയെ കൂടാതെ മാർഗരറ്റ് ആറ്റ് വുഡ് (ദ ടെസ്റ്റമെന്റ്‌സ്), ലൂസി എൽമാൻ (ഡക്‌സ്, ന്യൂബെറി പോർട്ട്), ബെർനാർഡൈൻ എവരിസ്റ്റോ (ഗോൾ വിമൻ അതർ), എലിഫ് ഷഫാക്ക് (ടെൻ മിനിറ്റ്‌സ് 38 സെക്കന്റ്‌സ് ഇൻ ദിസ് സ്‌ട്രേഞ്ച് വേൾഡ്) എന്നിവരുടെ കൃതികളും അന്തിമ പട്ടികയിൽ ഇടം നേടി.

നേരത്തേ സൽമാൻ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചിൽഡ്രൻ എന്ന കൃതിക്ക് മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. 1981ലായിരുന്നു അത്. വരുന്ന ഒക്ടോബർ പതിനാലിനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സാഹിത്യകാരന്മാർക്ക് 2,500 പൗണ്ടും പുരസ്‌കാര ജേതാവിന് 50,000 പൗണ്ടുമാണ് സമ്മാനത്തുക ലഭിക്കുക.

Related Articles

Latest Articles